Form cover
Page 1 of 3

SYNAXIS 2026 (യൽദോ - ബേസിൽ സംഗമം)

പ്രിയരെ,
ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ 2026 ഡിസംബർ മാസം 12 ആം തീയതി ശനിയാഴ്ച വി. കുർബാനാനന്തരം രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ മാർ ബേസിൽ കൺവെൻഷൻ സെന്ററിൽവച്ച് യൽദോ, എൽദോസ്, ബേസിൽ നാമധാരികളുടെ സംഗമം 'SYNAXIS - 2026' എന്ന പേരിൽ നടത്തപ്പെടുകയാണ്. പ്രസ്തുത ചടങ്ങിലേക്കു താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്
ഫാ. സാജു ജോർജ്, കുരിക്കപ്പിള്ളിൽ
വികാരി

നിർദ്ദേശങ്ങൾ

1. പേരുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
2. മാമോദീസ പേരോ, ഔദ്യോഗിക പേരോ യൽദോ/ എൽദോസ് / ബേസിൽ ആയി ഉപയോഗിക്കുന്നവർക്കായിട്ടാണ് ഈ സംഗമം നടത്തപ്പെടുന്നത്.
3. വിദേശത്ത്‌ ഉള്ളവർക്ക് ഈ സംഗമത്തിൽ പങ്കുചേരാൻ ഓൺലൈൻ ഫോം ഫിൽ ചെയ്യുക. മെമന്റൊ അന്നേ ദിവസം തന്നെ വാങ്ങുന്നതിനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്.
4. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും ബാഡ്‌ജ് വാങ്ങി ധരിക്കേണ്ടതും, അന്നേ ദിവസം തന്നെ മെമന്റൊ കൈപ്പറ്റേണ്ടതുമാണ്.
4. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവർക്ക് പള്ളി ഓഫീസിന് സമീപമുള്ള കൗണ്ടറിൽ പേരുകൾ ചേർക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. അവസാന തീയതിക്ക് മുൻപായി ഈ സൗകര്യം പൂർത്തീകരിക്കേണ്ടതാണ്. (ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല).
5. രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ട അവസാന തീയതി : 8 December 2026, 09:00 PM
സംശയങ്ങൾക്ക് വിളിക്കാം : -
+91 97455 77762 , +91 94476 19718